ശബരിമല സ്ത്രീ പ്രവേശനം; റോഡ് ഉപരോധിച്ചു
ശബരിമല സ്ത്രീ പ്രവേശനം. സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ റോഡ് ഉപരോധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മോഹന്‍ദാസ് ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സുപ്രീംകോടതി ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ വിധിക്ക് ഉത്തരവാദി കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലമാണ് കോടതി അത്തരം ഒരു വിധി നടപ്പാക്കിയത് ശരണ ഭക്തരെ കണക്കിലെടുക്കാതെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലമാണ് കോടതി വിധിക്ക് കാരണം അതുകൊണ്ട് തന്നെ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായിയുടെതായിരിക്കുമെന്നും സജി ശങ്കര്‍ പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.മോഹന്‍ദാസ്, ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി,വിവിധ ഹിന്ദു സംഘടന നേതാക്കളായ ബാലന്‍ വലക്കോട്ടില്‍, ശ്രീനിവാസന്‍ ചൊബ്ബ, പ്രദീപ് ബാബു, സി.കെ. ഉദയന്‍, ടി.കെ.ശശി, വത്സല രവി, സരള കാട്ടിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.