കിണറ്റില്‍ വീണ യുവാവിനെ അതിസാഹസികമായി കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി.

0

കമ്പളക്കാട് ഒന്നാം മൈല്‍ മുസ്ലിം പള്ളിക്കു സമീപം 70 അടിക്ക് മുകളില്‍ താഴ്ച്ചയുള്ള പഞ്ചായത്ത് കിണറ്റില്‍ വീണ യുവാവിനെ കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സ് അതിസാഹസികമായി രക്ഷപ്പെടുത്തി. കമ്പളക്കാട് സ്വദേശിയായ മങ്ങാട്ട് പറമ്പില്‍ ഷമീര്‍ (43 വയസ്സ് ) ആണ് കിണറ്റില്‍ അകപ്പെട്ടത്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ബലമില്ലാത്ത ആള്‍മറ ഇടിഞ്ഞത് നീക്കം ചെയ്യേണ്ടി വന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദു:സ്സഹമാക്കി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി. എം അനില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സുരേഷ് എന്നിവര്‍ കിണറ്റിലിറങ്ങി ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തേക്കെടുത്തത്.

സ്റ്റേഷന്‍ ഓഫീസര്‍ കെ. എം ജോമിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മെക്കാനിക്. പി കെ ശിവദാസന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ കെ സുധീഷ്,സനീഷ് പി ചെറിയാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം പി ധനീഷ്‌കുമാര്‍,പി സുധീഷ്, പി. എസ് അരവിന്ദ് കൃഷ്ണ, സുജിത് സുരേന്ദ്രന്‍, കെ ആര്‍. ദിപു എന്നിവരും സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാരായ റ്റി. യു സഫീര്‍, കെ. അബ്ദുല്‍ മുത്തലിബ് എന്നിവരും ദൗത്യത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!