കെണിയില്‍ കുടുങ്ങിയ കരടിയെ രക്ഷപ്പെടുത്തി
ബേഗൂര്‍ റെഞ്ചിലെ ബാവലി കക്കേരി വനത്തില്‍ കെണിയില്‍ കുടുങ്ങിയ കരടിയെ രക്ഷപ്പെടുത്തി. 3മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് കരടിയെ രക്ഷപ്പെടുത്തിയത്. ഒരു വയസ് പ്രായമുള്ള കരടിയാണ് കെണിയില്‍ അകപ്പെട്ടത്.വനത്തിനുള്ളില്‍ കെണിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു
ഇന്ന് രാവിലെ പരിശോധനയ്ക്ക് പോയ വാച്ചര്‍മ്മാരാണ് കരടിയെ കണ്ടത്.നോര്‍ത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുധിന്ദ്ര ബാബു തോല്‍പ്പെട്ടി റെയ്ഞ്ച് അസി: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനില്‍ കുമാര്‍, ബേഗൂര്‍ റെയ്ഞ്ച് ഓഫിസര്‍ കെ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് കരടിയെ രക്ഷപ്പെടുത്തിയത്.