ആശ്വാസ നടപടികള്‍ സ്വീകരിക്കണം സങ്കട ഹര്‍ജിയുമായി ഫൂട്ട്വെയര്‍ അസോസിയേഷന്‍

0

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ചെറുകിട ഫൂട്ട്വെയര്‍ വ്യാപാര മേഖലയില്‍ ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള റിട്ടെയില്‍ ഫൂട്ട്വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കേരള മുഖ്യമന്ത്രിക്ക് സങ്കട ഹര്‍ജി എന്ന പേരില്‍ കത്തുകള്‍ അയച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം തലത്തില്‍ നടത്തിയ കത്തയക്കല്‍ കാമ്പയിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ് ഉദ്ഘാടനം ചെയ്തു.

കൊവിഡ് മാനദണ്ഡത്തില്‍ മാറ്റങ്ങള്‍ ത്തി നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം ഫുട്വെയര്‍ സ്ഥാപനം തുറക്കാന്‍ അനുവദിക്കുക, കേരള ബാങ്ക് മുഖേന ചെറിയ പലിശയില്‍ പരസ്പര ജാമ്യത്തില്‍ ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വായ്പ അനുവദിക്കുക, ലോക്ക് ഡൗണ്‍ സമയത്തെ ബാങ്ക് പലിശകള്‍ ഒഴിവാക്കുക, ലോക്ക് ഡൗണ്‍ സമയത്തെ കെട്ടിട വാടക ഒഴിവാക്കാന്‍ ഉടമകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശം വെക്കുക, സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി വ്യാപാരികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ ആര്‍ എഫ് എ കത്തുകള്‍ അയച്ചത്. ചെരുപ്പ് വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികളും കാമ്പയിന്റെ ഭാഗമായി കത്തുകളയച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷമീം പാറക്കണ്ടി, ജനറല്‍ സെക്രട്ടറി ഷബീര്‍ ജാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!