തെങ്ങ് വിടിന് മുകളില്‍ വീണ് മേല്‍ക്കൂര തകര്‍ന്നു

0

തെങ്ങ് വിടിന് മുകളില്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് കേണിച്ചിറ അതിരാറ്റുകുന്ന് മലമാക്കല്‍ ഭാസ്‌കരന്റെ വീടിന്റെ പുറക് വശത്തെ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണത്.വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.ചുമരുകള്‍ക്കും വിള്ളല്‍ വീണു.ഭാസ്‌ക്കരനും, ഭാര്യ സാവിത്രിയുമാണ് വീട്ടിലുണ്ടായിരുന്നത്.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ക്രെയിന്‍ എത്തി തെങ്ങ് ഉയര്‍ത്തി നാട്ടുകാരുടെ സഹായത്തോടെ മുറിച്ച് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!