മാനന്തവാടി ബീവറേജ് ഔട്ട് ലെറ്റില്‍ ആക്രമണം; മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്, കോഴിക്കോട് സ്വദേശി അറസ്റ്റില്‍
മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ യുവാവ് ജീവനക്കാരെ ആക്രമിച്ചു. കോഴിക്കോട് നടക്കാവ് വലിയതൊടിപറമ്പ് വി.പി. ജെയ്‌സല്‍(25)നെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പുഴവയല്‍ കാട്ടിക്കുളം പുഴവയല്‍മണിരാജ് (43) പനമരം അമ്മാനിചിങ്കല്ലേല്‍ ജിജോ ജോസഫ് (35) സെക്യൂരിറ്റി മാത്യു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ഉച്ചക്ക് മദ്യം വങ്ങാന്‍ എത്തിയ യുവാവ് ഷോപ്പിന് മുമ്പില്‍ ബഹളം വച്ചു. തുടര്‍ന്ന് നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ അവിടെ നിന്ന് പറഞ്ഞു വിട്ടു. ശേഷം വൈകുന്നേരം 6 മണിയോടെ കത്തിയുമായി എത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മറ്റ് രണ്ട് ജീവനക്കാരെയും യുവാവ് ആക്രമിച്ചു. കത്തിയും ബ്ലേഡും ഉപയോഗിച്ചായിരുന്നു ആക്രമണം.