അമ്മിണിഅമ്മക്ക് സഹായവുമായി ജയശ്രീയിലെ വിദ്യാര്‍ത്ഥികള്‍

0

പുല്‍പള്ളി ഇരുകാലുകളും മുറിച്ചു മാറ്റി പുല്‍പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദുരിതത്തോടു മല്ലടിച്ചു കഴിയുന്ന നിര്‍ധന വയോധിക കാപ്പിസെറ്റ് കുറ്റിവയല്‍ കൃഷ്ണന്റെ ഭാര്യ അമ്മിണിക്ക് സഹായവും ആശ്വാസവുമായി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജയശ്രീ സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ് വിഭാഗത്തിലെ വാളണ്ടിയര്‍മാരാണ് ആശുപത്രിയില്‍ എത്തി അമ്മിണിഅമ്മയെ ആശ്വസിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമായി സ്വരൂപിച്ച ധനസഹായവും വിദ്യാര്‍ത്ഥികള്‍ അമ്മിണിയുടെ മകള്‍ മിനിക്ക് കൈമാറി. വിദ്യാര്‍ത്ഥികളായ പി.എസ് യദുകൃഷ്ണന്‍, കെ.എസ് സുധിഷ്, നയന സന്തോഷ്, സാന്ദ്ര മരിയ, എം പി നയന, മെറിന്‍ എബ്രഹാം, ടി ബി ശ്രീക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ്, പി.ബി ഹരിദാസ്, സിതാര ജോസഫ്, സബി അഗസ്റ്റിന്‍,സി സ്മിത, കെ.ആര്‍ ജയശ്രീ, എം.വി ബാബു എന്നീ അധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!