സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. മാനിക്കുനി കോളനി പരിസരത്ത് നഗരസഭ തല ശുചീകരണ പ്രവര്‍ത്തയുടെ ഉല്‍ഘടനം ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, കെ റഷീദ്, ടോം ജോസ്, എച്ച് ഐ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നഗരസഭയില്‍ എല്ലാ വാര്‍ഡുകളിലും ഈ മാസം 27 വരെയാണ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുക.