മാനന്തവാടി നഗരസഭക്ക് കൈതാങ്ങ്
കൊവിഡ് രോഗികളുടെ സേവനത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മാനന്തവാടി നഗരസഭക്ക് കൈതാങ്ങ് ചാരിറ്റി സൗജന്യമായി വിട്ട് നല്‍കിയ ടെമ്പോ ട്രാവലറിന്റ ഫ്‌ളാഗ് ഓഫ് നഗരസഭ ഓഫീസ് പരിസരത്ത് ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി നിര്‍വ്വഹിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ,റഷീദ് നീലാംബരി, അബ്ദുള്‍ ആസിഫ്, പുഷ്പ രാജന്‍, ഡെന്നീസ് കണിയാരം എന്നിവര്‍ സംബന്ധിച്ചു.