കുട്ടിക്കൂട്ടം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു

0

കോവിഡ് പ്രതിസന്ധിയില്‍ വീട്ടില്‍ ഇരുന്നുള്ള കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി കേരള ചിത്രകലാ പരിഷത്ത് കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കൊറോണ ബോധവല്‍ക്കരണ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഒന്നാം ക്ലാസ് മുതല്‍ +2 വരെയുള്ള 80 കുട്ടികള്‍ കൊറോണ ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ചു.

സോഷ്യല്‍ മീഡിയ വഴിയാണ് കൊറോണ ബോധവല്‍ക്കരണ ചിത്രങ്ങള്‍ വയനാട്ടിലെ കുട്ടിക്കൂട്ടം കുട്ടികള്‍ ബോധവല്‍ക്കരണം നടത്തുന്നത്.ചിത്രകലയില്‍ അഭിരുചിയുള്ള കുട്ടികളെ അവരുടെ സര്‍ഗാത്മക വൈഭവം വികസിപ്പിക്കുന്നതിനും,ചിത്രകലയില്‍ ശരിയായ രീതിയിലുള്ള പരിശീലനം നല്‍കുന്നതിനും വേണ്ടിയാണ് കേരള ചിത്രകലാ പരിഷത്ത് എല്ലാ ജില്ലകളിലും കുട്ടിക്കൂട്ടം ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.ജില്ലയില്‍ ഇരുനൂറോളം കുട്ടികള്‍ ഇപ്പോള്‍ കുട്ടിക്കൂട്ടം ഗ്രൂപ്പില്‍ ചിത്രകല സൗജന്യമായി പരിശീലിക്കുന്നുണ്ട് കുട്ടികളുടെ കൊറോണ ബോധവല്‍ക്കരണ ചിത്രം പ്രദര്‍ശനത്തിന് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് പശുപതി മാസ്റ്റര്‍,സെക്രട്ടറി എവറസ്റ്റ് രാജ്,കുട്ടിക്കൂട്ടം സംസ്ഥാന കോര്‍ഡിനേറ്റര്‍ സജിതാസ്,വയനാട് ജില്ലാ പ്രസിഡണ്ട് എസ് പ്രസാദ് ,സെക്രട്ടറി ഷാജി പാമ്പള,രാജീവ് കോട്ടക്കല്‍,ഭഗീരഥി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Leave A Reply

Your email address will not be published.

error: Content is protected !!