വയനാട് മെഡിക്കല്‍ കോളേജ്  ഭാഗികമായി കൊവിഡ് ആശുപത്രിയാക്കി മാറ്റി 

0

വയനാട് മെഡിക്കല്‍ കോളേജ് ഭാഗികമായി  കൊവിഡ് ആശുപത്രിയാക്കി മാറ്റി ആരോഗ്യ വകുപ്പ്.ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇനി മുതല്‍ അത്യാഹിത വിഭാഗവും, ഗൈനക് വിഭാഗവും , ഒ.പി. പരിശോധനയും മാത്രം.കൊവിഡ് രണ്ടാം തരംഗം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ഭാഗികമായി കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്.

കൊവിഡ്, നോണ്‍ കൊവിഡ് രോഗികളെ പരിചരിക്കുന്ന സംവിധാനത്തിലാണ് ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വിവിധ ഒ.പി.വിഭാഗങ്ങള്‍ തുടരുന്നതിനൊപ്പം അത്യാഹിത വിഭാഗം പ്രവര്‍ത്തനവും ഉണ്ടായിരിക്കും നോണ്‍ കോവിഡ് ഐ.സി.യു അത്യാഹിത  വിഭാഗത്തിന്റെ മുകളില്‍ സജ്ജമാക്കും. ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയര്‍ത്തിയിട്ടുള്ള ഗൈനക് വിഭാഗത്തില്‍ തന്നെ കൊവിഡ്, നോണ്‍ കൊവിഡ് ഗര്‍ഭിണികളെ പരിചരിക്കും. അടിയന്തര പ്രാധാന്യമുള്ള രോഗികളെ മാത്രമെ ഇനി മുതല്‍ അഡ്മിറ്റ് ചെയ്യുകയുള്ളു. ഓര്‍ത്തോ , എമര്‍ജന്‍സി സര്‍ജറി എന്നീ കേസുകള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും, പീഡിയാടിക് വിഭാഗം സി.എച്ച്.സി. പനമരത്തും, മെഡിസിന്‍ മറ്റ് വിഭാങ്ങളില്‍ അഡ്മിഷന്‍ ആവശ്യം വരുന്ന പക്ഷം പൊരുന്നന്നൂര്‍ സി.എച്ച്.സി.യിലും ക്രമീകരിക്കും. ഇവ കൂടാതെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ജോലി ക്രമീകരണവും നിശ്ചയിച്ച് ഉത്തരവായിരിക്കുന്നു. ഡോ.വിനോദ് ഓര്‍ത്തോ ആഴ്ചയില്‍ മൂന്ന് ദിവസം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും, ഡോ. ജൂബേഷ് സര്‍ജര്‍ ആഴ്ചയില്‍ രണ്ട് ദിവസം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും, ഡോ. ശില്‍പ പീഡിയാട്രീഷ്യന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പനമരം സി.എച്ച്.സി.യിലും, ഡോ.സുഷ പീഡിയാട്രീഷ്യന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പനമരം സി.എച്ച്.സി.യിലും, ഡോ. ഹരിദാസ് വെള്ളി, ശനി ദിവസങ്ങളില്‍ പനമരം സി.എച്ച്.സി.യിലും ഡ്യൂട്ടി എടുക്കേണ്ടതുമാണ്. മെഡിസിന്‍ വിഭാഗത്തില്‍ അഡ്മിഷന്‍ വരുന്ന പക്ഷം മെഡിക്കല്‍ കോളേജില്‍ നിന്നും ഫിസിഷ്യന്‍മാര്‍ രോഗികളെ പരിശോധികേണ്ടതാണെന്നും ഡി.എം.ഒ.യുടെ ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!