കോവിഷീല്‍ഡ് വാക്സിന്റെ  ഇടവേള കൂട്ടണമെന്ന് ശുപാര്‍ശ

0

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതിയെന്നാണ് ശുപാര്‍ശ. നിലവില്‍ രണ്ടാമത്തെ ഡോസ് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. കോവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷമേ വാക്‌സിന്‍ എടുത്താല്‍മതി

നിലവില്‍ കോവിഡ് മുക്തരായവര്‍ 12 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാം എന്നായിരുന്നു മാര്‍ഗ്ഗരേഖ.
പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര്‍ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗ മുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.
ഗര്‍ഭിണികള്‍ക്ക് ആവശ്യമെങ്കില്‍ വാക്‌സിന്‍ എടുക്കാം. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.

നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങളില്‍ ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!