കാട്ടുപന്നിയെ ഷോക്കേല്‍പ്പിച്ച് കൊന്നു: 4 പേര്‍ അറസ്റ്റില്‍

0

പുല്‍പ്പള്ളി ഇരുളംചെട്ടി പാമ്പ്രയില്‍ കാട്ടുപന്നിയെ വൈദ്യുതിയ ഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ 4 പേരെ ചെതലയം റെയഞ്ച് ഓഫീസര്‍ വി.രതിശനും സംഘവും അറസ്റ്റ് ചെയ്തു. പന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് ചെട്ടി പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണന്‍ (53) മരിച്ചിരുന്നു. ആഗസ്റ്റ് 17നാണ് സംഭവമുണ്ടായത്. ഗോപാലകൃഷ്ണന്റെ സ്വന്തം കൃഷിയിടത്തില്‍ സുഹൃത്തുക്കളും ചേര്‍ന്ന് പന്നിയെ പിടി കൂടാനായി ഫെന്‍സിംഗിലൂടെ വൈദ്യുതി കടത്തിവിട്ട്തായാണ് സൂചന. പ്രതികളായ ചെട്ടിപാമ്പ്ര ബിനേഷ് (37) ശ്രിനിലയം പി.ആര്‍ രാജേഷ് (42) കോളനി മുല എ.കെ പരശു (42) ചീയമ്പം പുത്തന്‍പുര പി.ടി അജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗോപാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലീസ് ഇവരെ ചോദ്യം ചെയ്യും, ഓഗസ്റ്റ് 17 ന് മഴയും വെള്ളപ്പൊക്കവും കാരണം രാത്രി 9 മണിക്ക് ശേഷം ചെട്ടി പാമ്പ്ര ഭാഗങ്ങളിലെല്ലാം വൈദ്യുതി ലൈന്‍ ഓഫാക്കാറുണ്ടായിരുന്നു. എന്നാല്‍ അന്ന് പുലര്‍ച്ചെ 6 മണിയോടെ കൃഷിയിടത്തിലേക്ക് പോകവെയാണ് ഗോപാലകൃഷ്ണന് ഷോക്കേറ്റുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്, എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ മൃതദേഹത്തിന് സമീപം കാട്ടുപന്നിയും ഷോക്കേറ്റ് ചത്തതായും പിന്നിട് പ്രതികളുടെ നേതൃത്വത്തില്‍ പന്നിയെ ആരും കാണാതെ കുഴിച്ചിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനില്‍ഒ.ആര്‍. 7/18 നമ്പര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത് ഇതില്‍ നിന്നാണ് ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ചേര്‍ന്ന് പന്നിയെ പിടികൂടുന്നതിനായി ഫെന്‍സിംഗിലുടെ വൈദ്യുതി കടത്തിവിടുകയും ഗോപാലകൃഷ്ണന്‍ അബദ്ധവശാല്‍ ക്ഷോക്കേറ്റ് മരിക്കുകയുമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തില്‍ കുടുതല്‍ വ്യക്തത വരുത്തുന്നതിനായി അന്വേഷണം തുടരുമെന്നും കേസില്‍ വേറെയും പ്രതികളുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കേണിച്ചിറ പോലിസ് തുടരന്വേഷണത്തിന് ശേഷം വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. റെയ്ഞ്ച് ഓഫീസറോടെപ്പം ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ. മുകേഷ് കുമാര്‍, ഫോറസ്റ്റ് ഓഫീസര്‍മാരായ ബിനു കയലോടന്‍, അനീഷ്, ടി.എന്‍ കുമാരന്‍, എ.ആര്‍ സിമില്‍, പി.ആര്‍ മധു, അഖില്‍, സൂര്യദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!