കനത്തമഴയില്‍ റോഡ് തകര്‍ന്നു കാല്‍നടയാത്രയും നിലച്ചു

0

കനത്തമഴയില്‍ റോഡ് തകര്‍ന്നതോടെ കാല്‍നടയാത്ര പോലും നിലച്ച് ദുരിതത്തിലായി പ്രദേശവാസികള്‍. എടവക ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട ദ്വാരക ചാമാടുത്തുംപടി അരിനിരകുന്ന് റോഡാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ പുര്‍ണ്ണമായും തകര്‍ന്നത്. ആറാംമൈലിലേക്കും ദ്വാരകയിലേക്കുമുള്ള പ്രദേശവാസികളുടെ പ്രധാന ആശ്രയമായ റോഡാണ് തകര്‍ന്ന് കാല്‍നടയാത്ര പോലും നിലച്ചിരിക്കുന്നത്. ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍, ആദിവാസി കോളനി ഉള്‍പ്പെടെ 200 ഓളം കുടുംബങ്ങളും ഉപയോഗിക്കുന്ന റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ 3 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് പ്രധാന നിരത്തിലെത്തുന്നത്. ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ പ്രദേശത്തെ തോട് വഴിമാറി ഒഴുകിയിരുന്നു ഈ തോട് നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതൊടെയാണ് വെള്ളം റോഡിലേക്ക് കുതിച്ചെത്തി റോഡ് തകരാന്‍ ഇടയാക്കിയത്. ഇതിന് തൊട്ടടുത്താണ് കഴിഞ്ഞ പ്രളയത്തില്‍ 75 സെന്റ് സ്ഥലത്തെ ഭൂമി നിരങ്ങി നീങ്ങിയത്. വെള്ളവും റോഡിന്റ് കെട്ടും റോഡിനടിയിലുണ്ടായിരുന്ന പൈപ്പുകളും ചിതറി തെറിച്ചതൊടെ പ്രദേശത്തെ 2 ഏക്കര്‍ വയലിലെ നെല്‍കൃഷിയും പൂര്‍ണ്ണമായും നശിച്ചു. റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്വപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!