പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സുസജ്ജം മാനന്തവാടി നഗരസഭ

0

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാനന്തവാടി നഗരസഭ സുസജ്ജമാണെന്ന് ഭരണ സമിതി. വയനാട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് സ്‌ക്കൂള്‍ കെട്ടിടത്തില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 150 രോഗികള്‍ക്കുള്ള കിടക്കകള്‍ എത്തിച്ച് കഴിഞ്ഞു. കട്ടിലുകള്‍ ഇന്ന് എത്തിക്കും, വൈദ്യുതി, വെള്ളം എന്നിവ പുനസ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. രോഗികളുടെ സമീപത്തേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകള്‍ സജജീകരിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ തനെ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും, എല്ലാ ഡിവിഷനുകളിലും ആര്‍ആര്‍ടി യുടെ സേവനം ഊര്‍ജ്ജിതമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ ഒരുക്കിയിട്ടുള്ളതായും ഭരണ സമിതി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!