അമ്പലവയല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തുടരും. പോലീസ് പരിശോധന കര്‍ശനമാക്കും, ആകെയുളള ഇരുപത് വാര്‍ഡുകളിലും മുപ്പതോളം രോഗികള്‍ നിലവിലുളളതാണ് കാരണം. മെയ് രണ്ടു മുതല്‍ ഇന്നുവരെയായിരുന്നു കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ജില്ലയില്‍ കോവിഡ് രോഗികകളുടെ എ്ണ്ണത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അമ്പലവയല്‍ പഞ്ചായത്ത്. 20 വാര്‍ഡുകളിലായി 756 രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ആദ്യഘട്ടത്തില്‍ ഇന്നുവരെയാണ് കണ്ടെയ്ന്‍മെന്റ് സാണായി പ്രഖ്യാപിച്ചിരുന്നതെങ്കിലും രോഗികകളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്. എല്ലാ വാര്‍ഡുകളിലും 20 നും മുപ്പതിനുമിടയില്‍ രോഗികള്‍ ഇപ്പോഴുണ്ട്.
നിലവിലുളള പരിശോധനകള്‍ അതേരീതിയില്‍ തുടരും. പോലീസ് പരിശോധന ടൗണില്‍ കര്‍ശനമാക്കും. കടകള്‍ തുറക്കുന്നതിനും തൊഴിലെടുക്കുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതുപോലെ തുടരും. കഴിഞ്ഞദിവസങ്ങളില്‍ അമ്പലവയല്‍ പഞ്ചായത്തില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും നിലവിലുളള രോഗികളുടെ എണ്ണത്തില്‍ കുറവിില്ലാത്തതാണ് കണ്ടെയ്ന്‍മെന്റ് സോണായി തുടരാന്‍ കാരണം.