കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനും സേവനത്തിനുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആയുര്‍ ഹെല്‍പ്പ് കോള്‍ സെന്റര്‍ തുടങ്ങി. 24 മണിക്കൂറും ടെലിഫോണിലൂടെ പൊതു ജനങ്ങള്‍ക്ക് സേവനം ലഭ്യമാകും.7034940000 എന്ന നമ്പറില്‍ വിളിച്ചു കഴിഞ്ഞാല്‍ വിദഗ്ധ ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
ടെലി കണ്‍സള്‍ട്ടേഷന്‍, ടെലി കൗണ്‍സിലിംഗ്, സംശയനിവാരണം,കോവിഡ് പ്രതിരോധം, ജീവിതശൈലി രോഗ ചികിത്സ,ആരോഗ്യകരമായ ജീവിതശൈലി,ആഹാരത്തിലൂടെ ആരോഗ്യം,മാനസിക പിരിമുറുക്കം കൗണ്‍സിലിങ്ങിലൂടെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയാണ് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ആയൂര്‍ ഹെല്‍പ്പ് കോള്‍ സെന്റര്‍ തുടങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സേവ് ക്യാമ്പയിന്റെ തുടര്‍ച്ചയായാണ് ഇത് നടപ്പാക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകള്‍ക്ക് സേവനം ലഭ്യമാക്കും.250ഓളം വിദഗ്ധ ഡോക്ടര്‍മാരാണ്‌സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.