ജില്ലയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് സുല്‍ത്താന്‍ ബത്തേരിയില്‍. 1115 രോഗികളാണ് ബത്തേരി നഗരസഭയിലുള്ളത്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് കല്‍പ്പറ്റയും (1092 പേരും)മൂന്നാമത് അമ്പലവയലുമാണ്(1033പേരും).ഏറ്റവും കൂടുതല്‍ രോഗികളുള്ള സുല്‍ത്താന്‍ ബത്തേരിയില്‍ താലൂക്ക് ആശുപത്രി, ഇഖ്റ, സെന്റ്മേരീസ് സിഎഫ്എല്‍റ്റിസി എന്നിവിടങ്ങളിലാണ് കൊവിഡ് ചികിത്സ സൗകര്യമുള്ളത്. ഇവിടങ്ങളില്‍ 322 ബെഡ്ഡുകളാണുള്ളത്.
മേപ്പാടിയില്‍ 944ഉം, മാനന്തവാടിയില്‍ 858 പേരും നിലവില്‍ കൊവിഡ് ബാധിതരാണ്. താലൂക്ക്, ഇഖ്റ ആശുപത്രികളില്‍ ഏതാണ്ട് ബെഡ്ഡുകള്‍ രോഗികളെകൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇന്നുമതുല്‍ സെന്റ്മേരീസിലെ സിഎല്‍എഫിറ്റിസിയിലും രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.