പാത്തിക്കല്‍ക്കടവ് പാലം നോക്കു കുത്തിയാവുന്നു

0

കോട്ടത്തറ പഞ്ചായത്തിലെ വലിയ പുഴക്ക് കുറുകെ പാത്തിക്കല്‍ കടവില്‍ പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. 2011 ല്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പിന്നീട് പൊതുമരാമത്ത് വകുപ്പ് പാലം പണി പൂര്‍ത്തീകരിച്ചു. ഇപ്പോള്‍
ബാക്കി വരുന്ന റോഡിന്റെ പണികളാണ് പാതി വഴിയില്‍ കിടക്കുന്നത്. ഇതോടെ പാലത്തിന്റെ ഭാവി ത്രിശങ്കുവിലായിരിക്കുകയാണ്.

്.വെണ്ണിയോട് ടൗണ്‍ മുതല്‍ ഏതാണ്ട് 900 മീറ്റര്‍ റോഡാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. വെണ്ണിയോട് – പാത്തിക്കല്‍ തുടങ്ങിയ ഇടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാത്തിക്കല്‍പ്പാലം.കാവുമന്ദം – ബാങ്കുകുന്ന്, മെച്ചന – അരപ്പറ്റ- പടിഞ്ഞാറത്തറ എന്നീ അനുബന്ധ റോഡുകളും അടിയന്തിരമായി നന്നാക്കണം. കുറുമണി – കാവുമന്ദം റോഡില്‍ മെറ്റലിംങ് നടത്തിയിട്ടുണ്ട്. ടാറിംങ്ങും മറ്റുമാണ് ഇനി ചെയ്യാനുള്ളത്. പാലം യാഥാര്‍ത്ഥ്യമായാല്‍ കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടിയിലേക്കും പടിഞ്ഞാറത്തറയിലേക്കും ഇതുവഴി എളുപ്പത്തില്‍ എത്താന്‍ സാധിക്കും. കുറുമണി – പടിഞ്ഞാറത്തറ, മെച്ചന – പടിഞ്ഞാറത്തറ, പുഴക്കലിടം – ചെമ്പകച്ചാല്‍ – കുപ്പാടിത്തറ, വെണ്ണിയോട് – പാത്തിക്കല്‍ തുടങ്ങിയ ഇടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാത്തിക്കല്‍പ്പാലം.അപ്രോച്ച് റോഡ് കുണ്ടും കുഴിയും നിറഞ്ഞതിനാല്‍
ഇതുവഴിയുള്ള യാത്രയും ദുസ്സഹമാണ്. ചുണ്ടറങ്ങോട്, പാത്തിക്കല്‍ കോളനികളിലെ മുന്നോറോളം വരുന്ന ആദിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം കൂടിയാണിത്. ഇനിയെങ്കിലും അധികൃതര്‍ ശാശ്വത പരിഹാരം കണ്ടെത്തി റോഡ് ഗഗാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!