വിദ്യാര്‍ത്ഥികളുടെ മരണം അന്വേഷണം വേണം: മുസ്ലിംയൂത്ത്‌ലീഗ്. 

0

മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ബത്തേരി കാരക്കണ്ടിയിലെ സ്‌ഫോടനത്തെകുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം വേണമെന്ന് മുസ്ലിംയൂത്ത്‌ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 22 നാണ് ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തിലൂടെ മൂന്ന് കുട്ടികളാണ് മരണപ്പെട്ടത് ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.

അന്വേഷണം നടത്തുന്നതില്‍ പോലീസ് ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ച സംഭവിക്കുന്നുണ്ടെന്നും യൂത്ത്ലീഗ് ആരോപിച്ചു.മൂന്ന് കുട്ടികളുടെ മരണം നടന്നിട്ടും ബത്തേരി നഗരസഭ അധികാരികള്‍ അടക്കം സ്‌ഫോടനം നടന്ന ദിവസം ആ സ്ഥലം സന്ദര്‍ശിച്ചു എന്നല്ലാതെ ഒരു അന്വേഷണം നടത്താനോ ആ കുടുംബത്തിന് സര്‍ക്കാറില്‍ നിന്ന് ഒരു  നഷ്ട പരിഹാരം വാങ്ങി കൊടുക്കാനോ ഇത് വരെയായി കഴിഞ്ഞിട്ടില്ല.പോലിസ് ഈ  വിഷയത്തില്‍ ഗൗരവമായി ഇടപെടണമെന്നും ഊര്‍ജ്ജിതമായി അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും
അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത്ലീഗ് മുന്നറിയിപ്പ് നല്‍കി.സമര പരിപാടികളുടെ ആദ്യ ഘട്ടമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിന്‍ നടത്തുമെന്ന് യൂത്ത്ലീഗ് പറഞ്ഞു.ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ പ്രസിഡണ്ട് സമദ് കണ്ണിയന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,ട്രഷറര്‍ നിസാം കല്ലൂര്‍,നൗഷാദ് മംഗലശ്ശേരി, ഹാരിസ് ബനാന,അസീസ് വേങ്ങൂര്‍,എ കെ അഷറഫ്,ജലീല്‍ ഇ പി,ഷബീര്‍ പി എം,ഷമീര്‍ മീനങ്ങാടി, റിയാസ് നായ്കട്ടി എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!