കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കോട്ടത്തറ ടൗണ്‍ വി കെ എച്ച് സ്റ്റോറില്‍ മെയ് 6 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവ് ആയിട്ടുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന കര്‍മി ഇന്‍ഫോ സിസ്റ്റംസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത വ്യക്തിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമ്പലവയല്‍ തൃക്കൈപ്പറ്റ ചെറുപ്പറ്റ ഏപ്രില്‍ 25 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബത്തേരി വിനായകാ ഹോസ്പിറ്റലിനു സമീപമുള്ള ഹോട്ടല്‍ കലവറയില്‍ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. കണിയാമ്പറ്റ പെഴിഞ്ഞങ്ങാട് കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതല്‍ നിര്‍ദേശിച്ചു.
സെയിന്റ് ലൊറെന്‍സ് സെമിനാരി വെള്ളാരംകുന്ന് ചുണ്ടയില്‍ അന്തേവാസികളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന വ്യക്തി മെയ് 8 ന് പോസിറ്റീവായി. പുല്‍പ്പള്ളി മലനാട് കേബിള്‍ ടി വി നെറ്റ്വര്‍ക്കില്‍ മെയ് 5 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേല്ലൂര്‍ വാര്‍ഡ് 12 പള്ളിവയല്‍ കോളനി, അമ്പലകുന്ന് കോളനി വാര്‍ഡ് 19 അമ്പലവയല്‍ , അപ്പപ്പാറ കോളനി വാര്‍ഡ് 12, ദ്വാരക വാര്‍ഡ് 13 പതില്‍കുന്ന് കോളനി, പൂതാടി അമ്പലവയല്‍ കരംകൊള്ളി കോളനി എന്നിവിടങ്ങളില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.