മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ജില്ലാ നാര്‍ക്കോട്ടിംഗ് സെല്‍ ഡി.വൈ.എസ്.പി.യുടെ കീഴില്‍ സ്വകാഡുകള്‍ രൂപീകരിച്ചിരുന്നു.സ്വകാഡുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അതാത് സ്‌റ്റേഷനുകളിലേക്കും മറ്റും മാറ്റി നിയമിച്ചതോടെ കടത്തുകാര്‍ക്ക് കാര്യം എളുപ്പവുമായി.ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയില്‍ മദ്യം കിട്ടാതായതോടെ ഇത്തരത്തില്‍ കടത്തികൊണ്ട് വരുന്ന മദ്യത്തിന് ഇരട്ടിയും ഇരട്ടിയിലധികം വിലയും വില്‍പ്പനക്കാര്‍ ഈടാക്കുന്നുമുണ്ട്.സ്‌ക്വാഡുകള്‍ ഇല്ലാതായതോടെ കടത്തുകാര്‍ക്ക് യഥേഷ്ടം മദ്യം ജില്ലയിലേക്ക് കടത്തുന്നതിന് എളുപ്പമാവുകയുമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസമായി മിനിലോക്ക് ഡൗണും ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണുമായതോടെ ജില്ലയില്‍ മദ്യ കച്ചവടം ഉണ്ടായിരുന്നില്ല. മിനിലോക്ക് ഡൗണിന് മുന്‍പേ മദ്യവില്‍പ്പന സര്‍ക്കാര്‍ നിര്‍ത്തി വെച്ചതോടെ മദ്യം കിട്ടാത്ത അവസ്ഥയുമായി. ഇതോടെ കര്‍ണ്ണാടക മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയുമായി. സ്വകാഡുകള്‍ ദിനംപ്രതിയേന്നോണം ജില്ലയിലേക്ക് കടത്തിയിരുന്ന മദ്യവും മയക്കുമരുന്നും പിടികൂടുകയും ചെയ്തിരുന്നു. തോല്‍പ്പെട്ടി, ബാവലി, ചേകാടി, പെരിക്കെല്ലൂര്‍ എന്നിവിടങ്ങളിലൂടെ സ്‌കൂട്ടറിലും ബൈക്കിലുമൊക്കെയായിരുന്നു പാക്കറ്റ് മദ്യങ്ങളും മറ്റ് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ജില്ലയിലേക്ക് കടത്തി കൊണ്ടുവന്നിരുന്നത്. സ്‌പെഷല്‍ സ്വകാഡുകള്‍ ഇല്ലാതായതോടെ കടത്തുകാര്‍ക്ക് മദ്യവും മറ്റും കടത്തുവാനും എളുപ്പമായി.500 മില്ലി മദ്യത്തിന് 900 രൂപ മുതല്‍ 1200 രൂപ വരെ ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ ഈടാക്കുന്നുണ്ട്.