സിലിണ്ടര്‍ വിതരണം നിലച്ചിട്ട് ഒരു മാസം. നാട്ടുകാര്‍ വാഹനം തടഞ്ഞു.

0

അമ്പലവയല്‍ ആയിരം കൊല്ലി ദേവിക്കുന്ന് ഭാഗങ്ങളിലാണ് ഒരു മാസത്തില്‍ അധികമായി എച്ച്പി പാചകവാതക സിലിണ്ടര്‍ വിതരണം നിലച്ചത്.നാട്ടുകാര്‍ പാചകവാതക സിലിണ്ടര്‍ വിതരണ വാഹനം തടഞ്ഞു. ബുക്ക് ചെയ്ത് ഒരു മാസത്തിന് ശേഷം ഇന്ന് ഗ്യാസ് വിതരണത്തിന് എത്തിയ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. അധികൃതര്‍ ഇടപെട്ട് പാചകവാതക സിലിണ്ടര്‍ വിതരണം സുഖമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റംസാന്‍ നോമ്പു നാളുകളില്‍ പാചക ഗ്യാസ് ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് പ്രദേശത്തെ വീട്ടുകാര്‍ നേരിട്ടത്.എന്നാല്‍ എല്ലാവീട്ടുകാര്‍ക്കും സിലിണ്ടര്‍ ലഭിച്ചതുമില്ല. എല്ലാ ആഴ്ചകളിലും ബുക്ക് ചെയ്ത് സിലിണ്ടര്‍ റോഡുസൈഡില്‍ വെച്ച് കാത്തിരിക്കുന്നുണ്ടെങ്കിലും ഗ്യാസ് വിതരണ വാഹനം വരുന്നില്ല, സുല്‍ത്താന്‍ ബത്തേരിയിലെ എച്ച്പി ഏജന്‍സിയില്‍ ബന്ധപെടുമ്പോള്‍ 17 കിലോമീറ്ററോളം ദൂരമുള്ള ചീരാല്‍ ഏജന്‍സിയില്‍ പോയെടുക്കാനാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!