കൂട്ട ആത്മഹത്യക്ക് കാരണം അപവാദപ്രചരണം ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

0

വിനോദിന്റെ അയല്‍വാസിയായ കുട്ടന്‍ എന്ന നാരായണന്‍ വിനോദിനെ കുറിച്ച് പരസ്ത്രീ ബന്ധമുള്‍പ്പടെ നാട്ടില്‍ പറഞ്ഞ് പരത്തിയതും വിനോദിന്റെ അമ്മയോട് ധരിപ്പിക്കുകയും ചെയ്തതിലുള്ള മനോവിഷമമാണ് കുടുംബത്തിന് ഒന്നാകേ ആത്മഹത്യക്ക് പ്രേരണയായതെന്ന് ആത്മഹത്യാ കുറിപ്പ്. ഏഴ് കത്തില്‍ അഞ്ച് കത്ത് വിനോദും രണ്ട് കത്ത് മിനിയുമാണ് എഴുതിയത്. എഴുതിയ ഏഴ് കത്തും കവറിലാക്കി വിനോദ് പാന്റിന്റെ ബെല്‍റ്റില്‍ തിരുകി വെക്കുകയായിരുന്നു. പരസ്ത്രീ ബന്ധം ആരോപിക്കപ്പെടുന്ന സ്ത്രീ താന്‍ സഹോദരിയെ പോലെയാണ് കാണുന്നതെന്നും വിനോദ് കത്തില്‍ എഴുതിയിട്ടുണ്ട് അതു പോലെ തന്റെ ഭര്‍ത്താവ് വിനോദിനെ തനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നും സ്ത്രീ ബന്ധം പറഞ്ഞ് പരത്തിയത് അസത്യമാണെന്നും എന്നാല്‍ അപഖ്യാതി പറഞ്ഞ് പരത്തിയത് തങ്ങളുടെ കുടുംബത്തിന് മാനഹാനിയുണ്ടായിട്ടുണ്ടെന്നും മിനി കത്തില്‍ പറയുന്നു. അക്കാരണങ്ങളാല്‍ തന്നെ തങ്ങള്‍ കുടുംബം ഒന്നടക്കം ജീവനൊടുക്കുകയാണെന്നും മരണത്തിന് കാരണം നാരായണനാണെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതി വെച്ച ശേഷമാണ് വിനോദും കുടംബവും തൂങ്ങി മരിച്ചത്. കത്തില്‍ മറ്റൊന്നുകൂടിയുണ്ട് തങ്ങള്‍ നാല് പേരുടെ മൃതുദേഹവും നാരായണന്റെ സ്ഥലത്തോട് ചേര്‍ന്നുള്ള വിനോദിന്റെ സ്ഥലത്ത് നാല് പേരെയും അടക്കം ചെയ്യണമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നാരായണന്റെ പേരില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസ് കേസ് എടുത്തേക്കും.

Leave A Reply

Your email address will not be published.

error: Content is protected !!