ബത്തേരി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് ഈ വര്‍ഷം തന്നെ

0

ബത്തേരി താലൂക്ക് ആശുപത്രി ഫെയര്‍ലാന്റിലെ പുതിയബ്ലോക്കിലേക്ക് മാറ്റിപ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കമാണ് ദ്രുതഗതിയില്‍ നടക്കുന്നത്. ഇതിന്റെ മുന്നോടിയായി 11 കോടിയോളം രൂപയുടെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇവിടെ നടക്കാന്‍ പോകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ജനവികാസ് കാര്യക്രമ പദ്ധതി പ്രകാരം ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നേകാല്‍ കോടി രൂപയാണ് പാസ്സായിരിക്കുന്നത്. ഇതില്‍ ആശുപത്രി കോമ്പൗണ്ടില്‍ റോഡുകള്‍,സോളാര്‍ പാനല്‍,മള്‍ട്ടിപര്‍പ്പസ് ബില്‍ഡിംഗ് എന്നിവയാണ് നിര്‍മ്മിക്കുക. സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി പ്രകാരം 97 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഈ ഹെല്‍ത്ത് ആശുപത്രി പഴയ ബ്ലോക്ക് നവീകരണം എന്നിവ ഉള്‍പ്പെടും. കൂടാതെ എന്‍.ആര്‍.എച്ച് എമ്മില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപയുടെയും ശുചിത്വമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തികളുമാണ് ആശുപത്രിയില്‍ നടക്കുക.എത്രയും പെട്ടന്ന് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഈ വര്‍ഷാവസാനത്തോടെ പുതിയബ്ലോക്കിലേക്ക് പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!