വാതില്‍പ്പടി സേവനങ്ങള്‍ നാളെ മുതല്‍ ജില്ലയിലും

0

കോവിഡ് മഹാമാരിക്കാലത്ത് ഒറ്റ ഫോണ്‍കോളില്‍ കെ.എസ്.ഇ.ബിയുടെ സേവനം ഉപഭോക്താവിന്റെ വീടുകളിലെക്കെത്തുന്നു. ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ എന്ന കെ.എസ്.ഇബി ലിമിറ്റഡിന്റെ മാതൃകാപദ്ധതി നാളെ മുതല്‍ ജില്ലയിലെ 18 വൈദ്യുത സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാകും. ഇതിനായി 1912 എന്ന ടോള്‍ഫ്രീ നമ്പറിലേക്കാണ് ഉപഭോക്താക്കള്‍ വിളിക്കേണ്ടത്.കോള്‍ കണക്ടായാല്‍ 19 ഡയല്‍ ചെയ്ത് കസ്റ്റമര്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ സേവനം നേടാം.

കെ.എസ്.ഇ.ബി ജീവനക്കാര്‍ ഈ രജിസ്ട്രേഷന്‍ പരിഗണിച്ച് വീട്ടിലെത്തി വൈദ്യുത സേവനങ്ങള്‍ ഉറപ്പാക്കും.
പുതിയ വൈദ്യുത കണക്ഷന്‍, ഉടമസ്ഥാവകാശം കൈമാറല്‍, ഫേസ് മാറ്റം, താരിഫ് മാറ്റം, കണക്ടഡ് ലോഡ്/കോണ്‍ട്രാക്ട് ഡിമാന്റ് മാറ്റം, വൈദ്യുത ലൈനും മീറ്ററും മാറ്റി സ്ഥാപിക്കല്‍ എന്നിവയാണ് വാതില്‍പ്പടി സേവനത്തിന്റെ പരിധിയില്‍ വരുന്നത്. ഇതിനായി 1912 എന്ന ടോള്‍ഫ്രീ നമ്പറിലേക്കാണ് ഉപഭോക്താക്കള്‍ വിളിക്കേണ്ടത്.കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം രാവിലെ 9 മുതല്‍ 3 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. വൈദ്യുത ബില്ലുകള്‍ പരമാവധി ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്. 1500/ രൂപയില്‍ കൂടുതലുളള ബില്ലുകള്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി അടയ്ക്കാന്‍ ശ്രമിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ംംം.സലെയ.ശിഎന്ന വെബ് സൈറ്റ് മുഖേനയോ പെയ്മെന്റ് ആപ്ലിക്കേഷനുകളായ ഏീീഴഹല ുമ്യ, ജവീില ജമ്യ ലരേ മുഖേനയോ ഓണ്‍ലൈനായി അടക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!