പശുകിടാവിനെ കടുവ കൊന്നു.
തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പനവല്ലി പോത്തുമൂല പെടലാടി സനില്‍കുമാറിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.പ്രദേശത്ത് നീരിക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് തൊഴുത്തില്‍ കെട്ടിയ പശു കിടാവിനെ പിടിച്ച് തോട്ടത്തിന്‍ കൊണ്ട് പോയി കൊന്ന് തിന്നത്. തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു. കാട്ടിക്കുളം മൃഗശുപത്രിയിലെ സര്‍ജന്‍ സിലിയാലുയിസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഡോക്ടര്‍ നല്‍കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് നീരിക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.