പോക്‌സോ കേസില്‍ വുമണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ റിമാന്റില്‍.

0

വാകേരി സ്വദേശി സക്കരിയ്യ വാഫി (34) ആണ് റിമാന്റിലായത്. ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 16 കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിന്മേലുള്ള കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്.പ്രതിയെ 15 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.ബത്തേരി മൈതാനിക്കുന്ന് ദാറുല്‍ ഇസ്ലാം അക്കാദമി വുമണ്‍സ് കോളേജ് പ്രിന്‍സിപ്പലാണ് സക്കരിയ്യ വാഫി. കഴിഞ്ഞ ഡിസംബറിലാണ് പരാതിക്കിടയായ സംഭവം നടന്നത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലിസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എസ് എച്ച് ഒ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്ത്.ബത്തേരി സി ജെ എം ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!