ഇന്നു മുതല്‍ ബത്തേരിയില്‍ ലോക്ക് ഡൗണ്‍

0

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധി ഇന്നു മുതല്‍ 10 നാള്‍ അടച്ചിടും. മൈതാനങ്ങളിലെ കളികളും കൂട്ടംചേരലും നിരോധിച്ചു. എല്ലായിടകളിലും പൊലീസ് പരിശോധന കര്‍ശനമായി തുടരും.നഗര സഭാഭരണ സമിതിയുടെയും പോലീസിന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനം. എല്ലായിടത്തും പോലീസിന്റെയും കര്‍ശന പരിശോധനയുണ്ട്.

കെഎസ്ആര്‍ടിസിക്കും പ്രൈവറ്റ് ബസ്സുകള്‍ക്കും, ദീര്‍ഘദൂരസര്‍വ്വീസുകള്‍ക്കുമാണ് അനുമതി.അവശ്യ സാധനങ്ങള്‍ പലചരക്ക് പച്ചക്കറി കടകള്‍, മൊത്ത വ്യാപാര കച്ചവട സ്ഥാപനങ്ങളും, പകുതി വീതം ഒന്നിടവിട്ട ദിവങ്ങളില്‍ തുറക്കാം. മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും അടച്ചിടും,. ഹോട്ടലുകളിലും ബേക്കറികളിലും പാര്‍സല്‍ സര്‍വ്വീസുകള്‍ മാത്രം.

Leave A Reply

Your email address will not be published.

error: Content is protected !!