കിറ്റ് ക്ഷാമത്തിന് പുറമെ റെംഡിസിവിര്‍ ഇഞ്ചക്ഷനും കിട്ടാനില്ല

0

കിറ്റ് ക്ഷാമത്തിന് പുറമെ ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് കുത്തിവെക്കാനുള്ള റെംഡിസിവിര്‍ (Remdesivir)ഇഞ്ചക്ഷനും കിട്ടാനില്ല. ദുരിതം പേറി കോവിഡ് രോഗികള്‍. വിപണിയില്‍ പോലും ഇഞ്ചക്ഷന്‍ കിട്ടാത്തതിനാല്‍ രോഗികളുടെ ബന്ധുക്കള്‍ അന്യ സംസ്ഥാനത്തേക്ക്. അയല്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളും മരുന്ന് എത്തിക്കാന്‍ വിലങ്ങ് തടിയാവുന്നു.
കൊവിഡ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കാണ് റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ നല്‍കുന്നത്. 100 മില്ലി വെച്ച് രണ്ടെണ്ണം വീതമാണ് രോഗികള്‍ക്ക് നല്‍കേണ്ടത്.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കിയിരുന്നത് പിന്നീട് വിപണിയില്‍ പോലും ഇഞ്ചക്ഷന്‍ കിട്ടാതെ വന്നതോടെയാണ് രോഗികളുടെ ബന്ധുകള്‍ ഇഞ്ചക്ഷനായി നെട്ടോട്ടെ മോടുന്നത്. വിപണിയില്‍ 3950 മുതല്‍ 5400 രൂപ വരെയാണ് 100 മില്ലിക്ക് വില. ആദ്യ ഘട്ടങ്ങളില്‍ കോഴിക്കോടും എറണാകുളത്തും ലഭിക്കുമായിരുന്നെങ്കിലും പിന്നീട് അവിടങ്ങളിലും ലഭ്യമല്ലാതയതോടെ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് രോഗികളുടെ ബന്ധുകള്‍ക്ക്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കര്‍ണാടക – തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ലോക്ഡൗണും മറ്റ് സമാനമായ സാഹചര്യങ്ങളുമായതിനാല്‍ അവിടങ്ങളിലും ഇഞ്ചക്ഷന്‍ കിട്ടാത്ത അവസ്ഥയാണ്. ഇനി ലഭിച്ചാല്‍ തന്നെ എങ്ങനെ മരുന്ന് ഇവിടെ എത്തിക്കാന്‍ പറ്റുമെന്നതാണ് ബന്ധുകളെ കുഴക്കുന്ന കാര്യം. ഇത്തരം സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇഞ്ചക്ഷന്റെ ലഭ്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നാണ് കൊവിഡ് രോഗികളുടെയും ബന്ധുകളുടെയും ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!