ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി
വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ടി.ബി സെന്ററിലെ ലാബ് ടെക്‌നീഷ്യന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മുപ്പൈനാട് വാളത്തൂര്‍ സ്വദേശിനി അശ്വതി(25) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ സുല്‍ത്താന്‍ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.