കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വയനാട് ജില്ലയില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വയനാട് ജില്ലയില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കും
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അറിയിച്ചു. ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കി പാര്‍സല്‍ നല്‍കുക. ഒരു ടോബിളില്‍ രണ്ട് കസേരമാത്രമാക്കി ക്രമീകരിക്കുക. ആളുകള്‍ കുട്ടംകുടുന്നത് ഒഴിവാക്കുക. ജില്ലാ ഭരണകൂടത്തിന്റെ മാനദണ്ഡങ്ങള്‍ പുര്‍ണ്ണമായി പാലിച്ച് മാത്രം പ്രവര്‍ത്തനം നടത്തുക.ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും കെ.എച്ച്.ആര്‍.എ ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് അനീഷ് ബി.നായര്‍ അധ്യക്ഷത വഹിച്ചു. സാജന്‍ പൊരുന്നിക്കല്‍, സംസ്ഥന സെക്രട്ടറി പി.ആര്‍ ഉണ്ണിക്കൃഷ്ണന്‍, ജില്ലാ സെക്രട്ടറി അസ്ലംബാവ, ട്രഷറര്‍ ബിജു മന്ന, ജോയിന്റ് സെക്രട്ടറി ഗഫൂര്‍ സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.