കൊവിഡ് പ്രതിരോധ വാരാന്ത്യ കര്‍ശന നിയന്ത്രണം

0

ജില്ലയില്‍ ലോക്ക്ഡൗണിന് സമാനമായ പ്രതീതി. അവശ്യസാധന കടകള്‍ മാത്രമാണ് തുറന്നത്.കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും സ്വകാര്യ ബസ്സുകള്‍ കാര്യമായി നിരത്തിലിറങ്ങിയില്ല. നിരത്തുകള്‍ പൊതുവേ വിജനമായിരുന്നു. എല്ലായിടത്തും പൊലിസ് പരിശോധനയും കര്‍ശനമായിരുന്നു.

കൊവിഡ് രണ്ടാംതരംഗം രോഗബാധിതരാകുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം ബത്തേരി മേഖലയില്‍ ലോക്ക്ഡൗണിന് സമാനമായ പ്രതീതിയാണ് ഉളവാക്കിയത്. ടൗണിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടായത്. ആവശ്യങ്ങള്‍ക്ക് മാത്രമാണ് ആളുകള്‍ സ്വന്തംവാഹനത്തില്‍ എത്തിയത്. ഇവരെ ടൗണിന്റെ വിവിധഭാഗങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് പൊലിസ് കടത്തിവിട്ടത്. ടൗണില്‍ മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്ക് പച്ചക്കറി അടക്കമുള്ള അവശ്യസാധനവില്‍പ്പന ശാലകള്‍ ചുരുക്കം ചില ഹോട്ടലുകളും മാത്രമാണ് തുറന്നത്. കെഎസ്ആര്‍ടിസി 26 സര്‍വ്വീസുകളാണ് ബത്തേരി ഡിപ്പോയില്‍ നിന്നും അയച്ചു. അതേ സമയം ചുരുക്കം ചില സ്വകാര്യബസ്സുകള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളു. ടൗണിലേക്കേത്തുന്ന അഞ്ച് പ്രധാന പാതകളിലും പൊലിസ് ബാരിക്കേഡ് തീര്‍ത്ത് കര്‍ശന പരിശോധന നടത്തിയാണ് എത്തുന്നവാഹനങ്ങളെ കടത്തിവിടുന്നുള്ളു. ഇതിനുപുറമെ പൊലിസ് പട്രോളിംഗും ടൗണിലും പരിസരങ്ങളിലുമായി നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!