കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പില്‍ വന്‍ തിരക്ക്
മാനന്തവാടിയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പില്‍ വന്‍ തിരക്ക്.വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തം. കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാന്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം ജന തിരക്ക് കൊവിഡ് വ്യാപനം കൂട്ടുമെന്ന ആശങ്കയും ഉയരുന്നു.മാനന്തവാടി നഗരസഭയില്‍ കുറുക്കന്‍ മൂല പി.എച്ച്.സി.യിലും മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂളിലുമാണ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടക്കുന്നത്.
ഈ ദൃശ്യങ്ങള്‍ നിങ്ങള്‍ കാണുക മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു.പി.സ്‌കൂളിലെ ക്യാമ്പിലെ ദൃശ്യങ്ങളാണ്.തിരക്കിനൊട്ടും കുറവില്ല .വാക്‌സിനേഷന്‍ എടുക്കാന്‍ വരുന്നവരാകട്ടെ എത്രയും വേഗം വാക്‌സിനേഷന്‍ എടുത്ത് മടങ്ങണമെന്ന ചിന്തയിലും. അതുകൊണ്ട് തന്നെ സാമൂഹ്യ അകലമോ മറ്റും ആരും പാലിക്കാറുമില്ല. രാവിലെ 8 മണിക്ക് വന്നാല്‍ പോലും തിരക്ക് കാരണം ഉച്ചയോടെ മാത്രമെ ക്യാമ്പില്‍ നിന്നും മടങ്ങാന്‍ സാധിക്കുകയുള്ളുവെന്ന് വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ പറയുന്നു.45 വയസ് കഴിഞ്ഞ നഗരസഭയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ എടുപ്പിക്കണമെന്ന ദൗത്യം പുര്‍ത്തി കരിക്കണെമെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക തന്നെ വേണം. അല്ലെങ്കില്‍ സാമൂഹി അകലം പോലും പാലിക്കാതെ നടക്കുന്ന ഇത്തരം ക്യാമ്പുകള്‍ ഫലത്തേക്കാളേറെ വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക.