പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും 45 വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഈ മാസം 28 വരെയാണ് കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ ക്യാമ്പ്.
20ന് ആടിക്കൊല്ലി ദൈവമാത ഘജ സ്‌കൂളിലും 21 ന് സ്വരാജ് ലൈബ്രറി ഷെഡ്, 22 ന് അമൃത സ്‌കൂള്‍ പുല്‍പ്പള്ളി, 23 ന് മര കാവ് പള്ളി ഹാള്‍, 24,26 ന് GLPS പാക്കം, 27 ന് ആച്ചനഹള്ളി അഗ്രോ ക്ലിനിക്കിലും, 28 ന് കാപ്പി സെറ്റ് സ്‌കൂളിലും ക്യാമ്പ് നടക്കും.വാര്‍ഡ് തലങ്ങളിലേയ്ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചതോടെ ക്യാമ്പ് സെന്ററുകളില്‍ ആളുകളുടെ വന്‍ തിരക്കാണ്. ക്യാമ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഠട ദിലീപ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.തോമസ് ,ഗ്രാമ പഞ്ചായത്ത് സെക്കട്രി വിഡിതോമസ്, അനില്‍.ര. കുമാര്‍, മണി പാമ്പനാല്‍, ഒ ക രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.