കല്‍പ്പറ്റ നഗരസഭ പരിധിയില്‍ കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭ ഓഫീസില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നതിനു താല്‍ക്കാലിക നിയന്ത്രണം. നഗരസഭ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിലാണ്തീരുമാനം.മുഴുവന്‍ നഗരസഭ സേവനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫ്രണ്ട് ഓഫീസ് മുഖാന്തിരമായിരിക്കും. ഓഫീസിലെ വിവിധ സെക്ഷനുകളുമായി ബന്ധപ്പെടുന്നതിനു ജീവനക്കാരുടെ ഫോണ്‍ നമ്പറുകള്‍ ഓഫീസിനു പുറത്ത് പ്രദര്‍ശിപ്പിക്കും.
കോവിഡ് 19 രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓഫീസില്‍ വരുത്തുന്ന നിയന്ത്രണങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.