നാളെ 44 കേന്ദ്രങ്ങളില്‍ മെഗാ വാക്‌സിനേഷന്‍

0

ജില്ലയില്‍ 45 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കു പുറമെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂള്‍, കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ സെന്റര്‍ പുല്‍പ്പള്ളി, സെന്റ് ജോസഫ്‌സ് മൊബൈല്‍ യൂണിറ്റ് മാനന്തവാടി, വിക്ടറി ഹോസ്പിറ്റല്‍ മൊബൈല്‍ യൂണിറ്റ് ബത്തേരി, എകെജി ഭവന്‍ പടിഞ്ഞാറത്തറ, എച്ച് ഐ എം യു പി സ്‌കൂള്‍ കല്‍പ്പറ്റ, കിന്‍ഫ്ര പാര്‍ക്ക് കല്‍പ്പറ്റ, മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ബത്തേരി എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!