144 പ്രഖ്യാപിച്ചതോടെ ടൗണിലേക്ക് ആളുകള്‍ എത്താതായതോടെയാണ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ജില്ലയിലെ വ്യാപാരമേഖല പതിയെ കരകയറുന്നതിന്നിടെയാണ് കൊവിഡ് രണ്ടാംതരംഗം വീണ്ടും മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. അടുത്ത ദിവസങ്ങളിലായി കൊവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ടൗണുകളിലും കച്ചവട സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തുന്നത്. ഇതിനിടെ കഴിഞ്ഞദിവസം 144 കൂടി പ്രഖ്യാപിച്ചതോടെ ടൗണുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്.
ഇതോടെ കച്ചവടവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ടൗണുകളില്‍ വിഷുവിനോട് അനുബന്ധിച്ച് വന്‍തിരക്കാണ് അനുഭവപ്പെട്ടത്്. എന്നാല്‍ ഇപ്പോള്‍ തെരുവുകള്‍ വിജനമായ അവസ്ഥയാണന്നുപറയാം.നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ട അവസ്ഥയിലേക്ക് എത്തുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.