കല്‍പ്പറ്റ: ഹയര്‍സെക്കണ്ടറി പ്രായോഗിക പരീക്ഷാ നടത്തിപ്പ് വെല്ലുവിളിയാകുമെന്ന് എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കുകയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാറ്റി വയ്ക്കുകയും ചെയ്‌തെങ്കിലും കേരളത്തില്‍ സംസ്ഥാന സിലബസ് പരീക്ഷ നടന്നു വരുകയാണ്. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും പരീക്ഷ കഴിഞ്ഞുകിട്ടാനാവും കുട്ടികളും രക്ഷിതാക്കളും ആഗ്രഹിക്കുന്നതെന്നും എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍.
എന്നാല്‍ 26ന് തിയറി പരീക്ഷ അവസാനിച്ച ശേഷം ഏപ്രില്‍ 28 മുതല്‍ മേയ് 15 വരെ ഹയര്‍ സെക്കണ്ടറിയില്‍ പ്രാക്ടിക്കല്‍ പരീക്ഷയുണ്ട് സാധാരണ തിയറി പരീക്ഷയ്ക്ക് മുമ്പായി ഫെബ്രുവരിയില്‍ നടക്കാറുള്ള പ്രാക്ടിക്കല്‍ പരീക്ഷയാണ് താളം തെറ്റി തിയറിക്ക് ശേഷം മേയില്‍ നടക്കാന്‍ പോകുന്നത്. തിയറി പരീക്ഷ നടത്തുന്നതില്‍ തന്നെ രണ്ടഭിപ്രായമുള്ളപ്പോള്‍ പ്രാക്ടിക്കലുകളുടെ നടത്തിപ്പ് അതി ദുഷ്‌ക്കരമാണ്. ലാബുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക അസാധ്യമാവും, മൈക്രോസ് കോപ്പുകളും, പിപ്പറ്റുകളും, മറ്റു പകരണങ്ങളും പങ്കുവയ്ക്കപ്പെടും, കൈമാറ്റം ചെയ്യപ്പെടും.എക്‌സാമിനറും കുട്ടികളുമായി അടുത്തിടപെടേണ്ടിയും വരും. ഒര് എക്‌സാമിനര്‍ ഒന്നിലേറെ സ്‌കൂളില്‍ പോയി പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ടതായും വരും.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ,കണക്ക് ( ഈ വര്‍ഷം ആദ്യമായാണ് കണക്കിന് പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നത്.), കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി വിത്ത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് തുടങ്ങിയ ഏതാനും വിഷയങ്ങള്‍ക്കാണ് പ്രായോഗിക പരീക്ഷ ഉണ്ടാവുക
ഹയര്‍ സെക്കണ്ടറിയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലായി ഒരു വിഷയത്തിന് 200 മാര്‍ ക്കാണുള്ളത്.അതില്‍120 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കും (ടി.ഇ) 40 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിനും (സി.ഇ) 40 മാര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുമാണ് (പി.ഇ)ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പഠനം കാര്യക്ഷമമായി നടന്നിട്ടില്ല. അതിനാല്‍ തന്നെ ഇതോടനുബന്ധിച്ചുള്ള നൈപുണികള്‍ കുട്ടി ആര്‍ജ്ജിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുന്ന പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും വലിയ പ്രസക്തിയില്ല.
നിലവിലെ സാഹചര്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിക്കൊണ്ട് ബാക്കി 160 മാര്‍ക്കിന് ലഭ്യമാകുന്ന മാര്‍ക്ക് ആനുപാതികമായി 200 ലേക്ക് സമീകരിച്ച് റിസള്‍ട്ട് പ്രഖ്യാപിക്കുകയാവും നല്ലത്.ഇലക്ഷന് മുമ്പ് പരീക്ഷ നടത്താന്‍ കഴിയാത്ത വീഴ്ചയ്ക്ക് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടരുത്.ഇലക്ഷന്‍ ഡ്യൂട്ടി ചെയ്ത അധ്യാപകരിലേറെപ്പേര്‍ക്ക് കോവിഡ് പകര്‍ന്നിട്ടുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയരുത്. അവരാണ് എഴുത്ത് പരീക്ഷയ്ക്ക് ഇന്‍വിജിലേറ്റര്‍മാരായി പ്രവര്‍ത്തിച്ചു വരുന്നത്. അവര്‍ തന്നെയാണ് പ്രാക്ടിക്കല്‍ പരീക്ഷയും നടത്തേണ്ടത്
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ അപകടകരമായ തിക്കിലും തിരക്കിലും തങ്ങളെ തള്ളിവിട്ട് അറിഞ്ഞ് കൊണ്ട് കോവിഡ് വ്യാപനം ക്ഷണിച്ച് വരുത്തിയിട്ട് ഇപ്പോള്‍ എല്ലാവരും ടെസ്റ്റിന് വിധേയമാകണമെന്ന് പറയുന്നതിലെ വൈരുധ്യം ജീവനക്കാരില്‍ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ടെന്ന് എയിഡഡ് ഹയര്‍ സെക്കന്റ്‌റി ടീചേര്‍സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഉന്നയിച്ചു. രാജന്‍ ബാബു, ബിനീഷ് കെ ആര്‍, സിജോ കെ പോലോസ് തുടങ്ങിയവര്‍ സംസാരിച്ചു.