സഹപാഠിയുടെ ഓര്‍മ്മയ്ക്ക് കവിത സമര്‍പ്പിച്ച് പനമരം ടി.ടി. ഐയിലെ 1998-2000 ബാച്ച്.
അകാലത്തില്‍ പൊലിഞ്ഞ സഹപാഠിയുടെ ഓര്‍മ്മയ്ക്ക് കവിത സമര്‍പ്പിച്ച് പനമരം ടി.ടി. ഐയിലെ 1998-2000 ബാച്ച്. ശ്രീ എന്ന പെണ്‍ സുഹൃത്തിനെക്കുറിച്ച് ശ്രീ ഒരോര്‍മ്മ എന്ന പേരി ലുള്ള കവിതയുടെ പ്രകാശനം എഴുത്തകാരന്‍ അലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.അ ശോകന്‍ പായാറ്റില്‍ രചന നിര്‍വ്വഹിച്ച കവിത ആലപിച്ചത് എ.കെ. സുരേഷ് ബാബൂവാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനി ലായിരുന്നു പ്രകാശനവും സമര്‍പ്പണവും. ഞാ യറാഴ്ചയായിരുന്നു സഹപാഠികളുടെ ഒത്തു ചേരല്‍.റിട്ട. ടി.ടി.ഐ പ്രാന്‍സിപ്പാള്‍ കെ. സാവിത്രി ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.സി.സോണിയ അധ്യക്ഷത വഹിച്ചു.ശശി സര്‍ അനുസ്മരണ പ്രഭാഷണം നടത്തിസത്യന്‍ മാസ്റ്റര്‍ (ശിശുക്ഷേമ സമിതി സെക്രട്ടറി, വയനാട് )മുഖ്യ അതിഥിയായിരുന്നു.