വാഹനാപകടത്തില്‍ യുവാവ് മരിച്ചു
പനമരം ആര്യന്നൂര്‍ക്കവലക്കടുത്ത് ബൈക്കും പിക്കപ്പ് ജിപ്പും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.അഞ്ചു കുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന്‍ ഉവൈസാണ് മരിച്ചത്. 19 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.30.തോടെയാണ് സംഭവം. പനമരത്ത് നിന്ന് അഞ്ച് കുന്ന് ഭാഗത്തേക്ക് പോയ ബൈക്കും പിക്കപ്പ് ജിപ്പും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് പുറകിലിരുന്ന പനമരം സ്വദേശി അമിന്‍ റഹ്മാന്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്