വ്യാപാരികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

0

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന ധനസഹായത്തിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷരീഫ് നിര്‍വ്വഹിച്ചു. ഒന്നാം ഘട്ടത്തില്‍ വിവിധ യൂണിറ്റുകളിലായി മുപ്പത് ലക്ഷം രൂപ വിതരണം നടത്തുകയും 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ ആറ് ലക്ഷം രൂപയുടെ സഹായ വിതരണമാണ് നടത്തിയത്. ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന: സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു, കാസര്‍ഗോഡ് ജില്ലാ ജന: സെക്രട്ടറി ജോസ് തയ്യില്‍, വൈസ് പ്രസിഡണ്ടുമാരായ തോമസ്്, സജി, സെക്രട്ടറി മാരായ ഗിരീഷ് ചീമേനി, മണികണ്ഠന്‍ കെ.ടി. ഇസ്മയിന്‍, കുഞ്ഞിരായിന്‍ ഹാജി, വിജയന്‍ കുടിലില്‍, കെ. ഉസ്മാന്‍, ജോജിന്‍ ടി ജോയി, നൗഷാദ് കാക്കവയല്‍, പി.വി. മഹേഷ്, പി.ടി. അഷറഫ്, സി.വി.വര്‍ഗ്ഗീസ്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!