നീലഗിരിയില്‍ പാതയോരത്തെ ഗ്രാന്റീസ് മരങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇവ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി നേതൃത്വത്തില്‍ എരുമാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ കൂളാലില്‍ ഗ്രാന്റീസ് മരം കടപുഴകി വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പാതയോരത്തെ മരംവീണ് അമ്മയും മകളും മരിച്ചു. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വനം വകുപ്പ് തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.