തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും നാളെ രാവിലെ മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും വോട്ടര്‍മാരെ പണവും മദ്യവും മറ്റ് പാരിതോഷികങ്ങളും നല്‍കി സ്വാധീനിക്കാന്‍ സ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. 40 ഓളം പ്രത്യേക സ്‌ക്വാഡുകളെ കോളനികളിലെ നിരീക്ഷണത്തിനായി വിന്യസിക്കും. ഡ്രോണ്‍ കാമറ ഉള്‍പ്പെടയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും.
ജില്ലാ കലക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, െ്രെടബല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോളനികളില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തും. തെരഞ്ഞെടുപ്പിന്റെ വിശുദ്ധി കാത്തു സൂക്ഷിച്ച് നിയമ വിരുദ്ധ പ്രവൃത്തികളില്‍ നിന്ന് എല്ലാവരും സ്വയം മാറിനില്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.