മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 4,64000 രൂപ പിടികൂടി.മൈസൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാറില്‍ നിന്നുമാണ് പണം പിടികൂടിയത്.
പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ പത്മകുമാര്‍,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജ്,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുരാജ്, കെ.ശശി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അര്‍ജ്ജുന്‍ കെ.എ,അമല്‍ദേവ് സി.ജി,ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഷാജു.എം,ജോബിഷ് ജോഷി,ജയന്‍, ബാലകൃഷ്ണന്‍,രതീഷ്,ആര്‍ടിഒ വയനാട് എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ വൈകുണ്ഠന്‍,എഎംവിഐമാരായ സുനീഷ് എം,ഗോപീകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു