വര്‍ഗ്ഗീയത പരത്തുന്ന വാര്‍ത്തകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നു: യു.ഡി.എഫ്

0

രാഹുല്‍ ഗാന്ധി എം.പി. യുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. ജയലക്ഷ്മിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മാനന്തവാടിയില്‍ നടത്തിയ റോഡ് ഷോയെ കുറിച്ച് വര്‍ഗ്ഗീയത പരത്തുന്ന തരത്തില്‍ ചില ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കെട്ടിച്ചമച്ച വാര്‍ത്തകളെ പുച്ഛത്തോടെ തള്ളികളയുന്നതായി യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലംതിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പരാജയം ഭയന്ന് ഇടത് പക്ഷം വിറളി പൂണ്ടിരിക്കുകയാണ്. കാലാകാലങ്ങളായി വ്യാജ പ്രചരണങ്ങളും വര്‍ഗ്ഗീയതയും പ്രചരിപ്പിച്ച് മതിയാകാത്ത ഇടതുപക്ഷം ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നിയോജക മണ്ഡലം
ചെയര്‍മാന്‍ പി.കെ. അസ്മത്ത്. കണ്‍വീനര്‍ സി.അബ്ദുള്‍ അഷ്‌റഫ്, കര്‍ണാടക എം.എല്‍.എ.യു.ടി.ഖാദര്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, കടവത്ത് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു..

Leave A Reply

Your email address will not be published.

error: Content is protected !!