അടച്ചിട്ട വീട്ടിലെ മോഷണം പ്രതിയെ പിടികൂടി

0

പുല്‍പ്പള്ളി സുരഭിക്കവലയില്‍ പാലറയ്ക്കല്‍ ജോഷിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം ഉള്‍പ്പടെ മോഷ്ടിച്ച പ്രതിയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.2020 ഒക്ടോബര്‍ മാസത്തിലാണ് ജോഷിയുടെ വീട്ടില്‍ നിന്നും 4 പവന്‍ സ്വര്‍ണ്ണവും പണവും അടക്കം മോഷണം നടത്തിയ കേസില്‍ മലപ്പുറം സ്വദേശി കാളംത്തോട് അബ്ദുള്‍ കരീം(35)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ മോഷ്ടിച്ച സ്വര്‍ണ ഉരുപ്പടികള്‍ മധുരയില്‍ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചു. ആളൊഴിഞ്ഞ വീടുകള്‍ പകല്‍ സമയങ്ങളില്‍ നോക്കിവെച്ചാണ് മോഷണം. മോഷണത്തില്‍ പങ്കാളിയായ ഒരു പ്രതിയെക്കൂടെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയായ അബ്ദുള്‍ കരീം ബത്തേരിയുള്‍പടെയുള്ള നിരവധി മോഷണക്കേസില്‍ പ്രതിയാണ്.അന്തര്‍ സംസ്ഥാന മോഷണസംഘങ്ങളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നാണ് സൂചന. പുല്‍പ്പള്ളി സിഐ കെ.പി ബെന്നി, എസ്‌ഐ പ്രശാന്ത് കെ, വിനീഷ്, അഖില്‍, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!