പൗരത്വ ഭേദഗതി ബില്‍ കേസുകള്‍ പിന്‍വലിച്ചില്ല : സംയുക്ത സമരസമിതി
പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവരുടെ കേസുകള്‍ പിന്‍വലിച്ചുവെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം തള്ളി സംയുക്ത സമരസമിതി. സമരം ചെയ്തതിന്റെ പേരില്‍ കോടതി കയറുകയും ജാമ്യത്തിലിറങ്ങേണ്ടിവന്നതായും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2020 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ പങ്കെടുത്ത വിവിധ രാഷ്ടീയ – സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ അന്ന്‌കേസുകള്‍ എടുത്തിരുന്നു. ആ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ തെളിവാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസറ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഇന്ന് 23 പേര്‍ക്ക് ജാമ്യം എടുക്കേണ്ടി വന്നതെന്നും സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറകണെമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ സെയ്തു കുടുവ, ടി നാസര്‍, പി.പി ഷാന്റോലാല്‍ , സമദ് പിലാക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.