സര്‍ട്ടിഫിക്കറ്റില്‍ ഇരട്ടത്താപ്പ്

0

കര്‍ണ്ണാടകയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന രണ്ട് തരത്തില്‍ നടപ്പാക്കുന്നു. യാത്രക്കാരെയും കയറ്റി പോവുകയായിരുന്ന കേരള ബസ്സ് തടഞ്ഞു.കര്‍ണ്ണാടക ബസ്സുകള്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുന്നു.

കര്‍ണ്ണാടക കേരള അതിര്‍ത്തിയായ ബാവലിയിലെ കര്‍ണ്ണാടക വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് പോലീസും, വനം വകുപ്പ് ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബസ്സ് തടയുന്നത്.കല്‍പ്പറ്റ നിന്നും മാനന്തവാടി വഴി മൈസൂരിലേക്ക് പോകുന്നനാല്‍പ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നബസ്സ് ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം തിരിച്ചു വിട്ടിരുന്നു.

അതെ സമയംമാനന്തവാടി ബാവലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കര്‍ണ്ണാടകസ്‌റ്റെയ്റ്റ് റോഡ്ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ യും,എസ്.ആര്‍.എസ്സിന്റെയും ബസ്സിലെ ജീവനക്കാര്‍ക്കും, യാത്രക്കാര്‍ക്കും,ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് പരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെന്നയാതൊരുനിബന്ധനയുമില്ല.ബസ്സില്‍ യാത്ര ചെയ്യുന്ന
സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും, ഇല്ലാത്തവരെയും, കര്‍ണ്ണാടക ബാവലിചെക്ക് പോസ്റ്റ് വഴി പോകാന്‍ അനുവദിക്കുന്നുണ്ട്.

രണ്ട്‌സംസ്ഥാനങ്ങളിലെയുംബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് രണ്ട് നിബന്ധന വെച്ചത് ഏറെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.അതേ സമയം സ്വകാര്യ വാഹനങ്ങളില്‍ കേരളത്തില്‍നിന്നും,ബാവലിചെക്ക് പോസ്റ്റ് വഴി കര്‍ണ്ണാടകയിലേക്ക് പോകുന്നവര്‍ക്ക്ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് പരിശപരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാണ്.രണ്ടു സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ ചര്‍ച്ച ചെയ്ത് യാത്രക്കാര്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ യാത്ര ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാവുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!