മാസ് ക്യാമ്പെയിന്‍ മുന്നൊരുക്കങ്ങള്‍ നടത്താതെയെന്ന് ആരോപണം
ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന കോവിഡ് മാസ് വാക്സിനേഷന്‍ ക്യാമ്പയിന്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയെന്നാരോപണം.വെള്ളമുണ്ട പഞ്ചായത്തില്‍ അര്‍ഹരായ മുഴുവന്‍ പേരെയും ക്യാമ്പുകളിലെത്തിക്കാന്‍ പട്ടികവര്‍ഗ്ഗ വകുപ്പിന് സാധിച്ചില്ലെന്നും ആക്ഷേപം
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട 60 വയസ്സ് കഴിഞ്ഞവര്‍ക്കും 45-59 പ്രായത്തിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്നും നാളെയുമായി ജില്ലയില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നത്.ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് 105 കേന്ദ്രങ്ങളാണൊരുക്കിയിരിക്കുന്നത്.ഇവിടങ്ങളിലേക്ക് വാക്‌സിന് അര്‍ഹരായവരെ കണ്ടെത്തി എത്തിക്കേണ്ട ചുമതല പട്ടി വര്‍ഗ്ഗ വകുപ്പിനാണുള്ളത്.എന്നാല്‍ െ്രെടബല്‍ പ്രമോട്ടര്‍മാര്‍ മുഖേന നടത്തുന്ന ഈദൗത്യം വേണ്ടത്ര ഫലപ്രദമല്ലെന്നാണ് ആക്ഷേപം. ജനപ്രതിനിധകള്‍പോലുമറിയാതെയും വേണ്ടത്ര മുന്നൊരുക്കമില്ലാതെയും നടത്തുന്ന കേമ്പുകള്‍ വേണ്ടത്ര ഗുണം ചെയ്യില്ലെന്നാണ് പരാതി ഉയരുന്നത്.വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തി ഗോത്രവിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കുമായി കേമ്പുകള്‍ നടത്തണമെന്നാണ് ആവശ്യം.